ദോഹ: ഗസ്സയിലെ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട രണ്ടാംഘട്ടം ചർച്ചകൾക്ക് തിങ്കളാഴ്ച ദോഹയിൽ തുടക്കം.
ഖത്തർ തലസ്ഥാനമായ ദോഹയിലെത്തുന്ന ഇസ്രായേൽ പ്രതിനിധി സംഘവുമായി മധ്യസ്ഥ രാജ്യങ്ങൾ മുഖേന ഹമാസ് രണ്ടാംഘട്ട വെടിനിർത്തൽ സംബന്ധിച്ച ചർച്ചകള്‍ക്ക് തുടക്കം കുറിക്കും.
ഗസ്സക്ക് മേൽ ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം ഒരാഴ്ച പിന്നിട്ടിരിക്കെ, ചർച്ച എത്രകണ്ട് വിജയിക്കും എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്‍റെ രാഷ്ട്രീയ ഉപദേശകൻ ഒഫിർ ഫാൾക്കും ഇസ്രായേൽ സംഘത്തിലുണ്ട്.
രണ്ടു മാസം നീളുന്ന വെടിനിർത്തൽ കരാറിലൂടെ എല്ലാ ബന്ദികളെയും കൈമാറുന്ന പുതിയൊരു നിർദേശം മധ്യസ്ഥ രാജ്യമായ ഈജിപ്ത് മുന്നോട്ടുവെച്ചതായും റിപ്പോർട്ടുണ്ട്.