ദോഹ: ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ജൂൺ 23ന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ, സുരക്ഷിത ഉപഗ്രഹ ആശയവിനിമയത്തിനായി യുഎസ് സൈന്യം ഉപയോഗിച്ചിരുന്ന ജിയോഡെസിക് ഡോമിന് കേടുപാടുകൾ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്.
ഉപഗ്രഹ ചിത്രങ്ങളും ഔദ്യോഗിക പ്രസ്താവനകളും വിശകലനം ചെയ്താണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ദോഹയ്ക്ക് പുറത്തുള്ള ഈ താവളം യുഎസ് സെൻട്രൽ കമാൻഡിന്‍റെ ആസ്ഥാനവും പ്രാദേശിക സൈനിക പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നതുമാണ്.
2016ൽ സ്ഥാപിച്ച 15 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഈ ഡോം അത്യാധുനിക ഉപഗ്രഹ ആശയവിനിമയങ്ങളെ പിന്തുണയ്ക്കുന്ന ഒന്നായിരുന്നു.
സമീപത്തുള്ള കെട്ടിടങ്ങളിൽ ചെറിയ കേടുപാടുകൾ സംഭവിച്ചതൊഴിച്ചാൽ താവളത്തിന്‍റെ ഭൂരിഭാഗവും കേടുപാടുകളില്ലാതെ നിലനിന്നു.