റഷ്യയുടെ എണ്ണ വ്യാപാരം: ഇന്ത്യയുടേതുപോലുള്ള തീരുവകൾ ചൈനയും നേരിടേണ്ടിവരുമെന്ന് ട്രംപ്

റഷ്യയുടെ എണ്ണ വാങ്ങുന്ന മറ്റൊരു പ്രധാന രാജ്യമായ ചൈനയെക്കുറിച്ച് വൈറ്റ് ഹൗസിന്റെ പുതിയ ഉത്തരവില്‍ പരാമര്‍ശമില്ല.

New Update
Untitledtarif

ന്യൂയോര്‍ക്ക്: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം തീരുവയ്ക്ക് സമാനമായി, ചൈനയ്ക്ക് മേലും അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.


Advertisment

'അത് സംഭവിക്കാം...ഇന്ത്യയുമായി ഞങ്ങള്‍ അത് ചെയ്തു. മറ്റ് രണ്ട് രാജ്യങ്ങളുമായി ഞങ്ങള്‍ അത് ചെയ്യുന്നുണ്ടാകാം. അതിലൊന്നാണ് ചൈന.' റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിന് ഇന്ത്യയ്ക്ക് മേല്‍ കൂടുതല്‍ ദ്വിതീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.


നേരത്തെ, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുന്നതാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്താന്‍ കാരണമെന്ന് ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു.

റഷ്യയുടെ എണ്ണ വാങ്ങുന്ന മറ്റൊരു പ്രധാന രാജ്യമായ ചൈനയെക്കുറിച്ച് വൈറ്റ് ഹൗസിന്റെ പുതിയ ഉത്തരവില്‍ പരാമര്‍ശമില്ല.

മോസ്‌കോയുമായുള്ള ഊര്‍ജ്ജ വ്യാപാരം തുടര്‍ന്നാല്‍ ചൈനയ്ക്ക് തീരുവ നേരിടേണ്ടിവരുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisment