ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള തന്റെ മുന്നറിയിപ്പാണ് യുദ്ധം ഒഴിവാക്കിയതെന്നാണ് ട്രംപിന്റെ വാക്കുകള്‍

വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള തന്റെ മുന്നറിയിപ്പാണ് യുദ്ധം ഒഴിവാക്കിയതെന്നാണ് ട്രംപിന്റെ വാക്കുകള്‍.

New Update
trump

വാഷിങ്ടണ്‍: ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 

Advertisment

വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള തന്റെ മുന്നറിയിപ്പാണ് യുദ്ധം ഒഴിവാക്കിയതെന്നാണ് ട്രംപിന്റെ വാക്കുകള്‍.

200 ശതമാനം തീരുവ ചുമത്തുമെന്ന് താന്‍ താക്കീത് നല്‍കിയെന്നും പീസ് ഓഫ് ബോര്‍ഡിന്റെ ആദ്യയോഗത്തില്‍ സംസാരിക്കവെ ട്രംപ് പ്രതികരിച്ചു.

ഇന്ത്യ പാക് സംര്‍ഷത്തില്‍ 11 വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ട്രംപ് അവകാശപ്പെട്ടു. 

വിലയേറിയ വിമാനങ്ങള്‍ ആണ് വെടിവെച്ചിട്ടതെന്നും ട്രംപ് പറഞ്ഞു. ഇതാദ്യമായാണ് സംഘര്‍ഷത്തില്‍ വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടതെന്ന് ട്രംപ് പറയുന്നത്. 

യുദ്ധം ചെയ്യാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിച്ചു. എന്നാല്‍, പണത്തിന്റെ കാര്യമെത്തിയപ്പോള്‍, വലിയൊരു തുക നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ നിലപാട് എടുത്തെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യ- പാക് നേതാക്കളുമായി സംഘര്‍ഷ സമയത്ത് ഫോണില്‍ സംസാരിച്ചു. ഇരുവരെയും എനിക്ക് നന്നായി അറിയാം. 

മോദിയെ വിളിച്ച് സംഘര്‍ഷത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ വ്യാപാരക്കരാറിന് തയ്യാറാകില്ലെന്ന് അറിയിച്ചു. അതോടെ പ്രശ്‌നത്തിന് പരിഹാരമായി. 

തന്റെ ഇടപെടലിന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെറീഫ് വിളിച്ച് നന്ദി അറിയിക്കുകയും ചെയ്തു. 

അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത അധികരിച്ച നിര്‍ണായക ഘട്ടത്തില്‍ ഇടപെട്ടെന്നും രണ്ടരക്കോടി ജീവന്‍ രക്ഷിച്ചു എന്ന് പറഞ്ഞ് പാക് പ്രധാനമന്ത്രി തന്നെ അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു.

Advertisment