ഇറാനോട് പിടിച്ചുനിൽക്കാൻ ഈ ആയുധങ്ങൾ പോര..  ആ​യു​ധ​ങ്ങ​ളു​ടെ ഉ‌​ത്പാ​ദ​നം നാ​ലി​ര​ട്ടി​യാ​യി വ​ർ‌​ധി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

ഇ​റാ​ൻ ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ലി​ന്റെ​യും അ​മേ​രി​ക്ക​യു​ടെ​യും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നീ​ക്കം.

New Update
weapons

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്ക​വേ, അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ളു​ടെ ഉ‌​ത്പാ​ദ​നം നാ​ലി​ര​ട്ടി​യാ​യി വ​ർ‌​ധി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

Advertisment

 ഇ​റാ​ൻ ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ലി​ന്റെ​യും അ​മേ​രി​ക്ക​യു​ടെ​യും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നീ​ക്കം.



ബോ​യിം​ഗ്, ലോ​ക്ക്ഹീ​ഡ് മാ​ർ​ട്ടി​ൻ, നോ​ർ​ത്രോ​പ്പ് ഗ്രു​മ്മ​ൻ, റേ​തി​യോ​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​തി​രോ​ധ ക​മ്പ​നി​ക​ളു​ടെ ത​ല​വ​ന്മാ​രു​മാ​യി ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ച​ർ​ച്ച ന​ട​ത്തി. അ​ത്യാ​ധു​നി​ക​വും കൃ​ത്യ​ത​യാ​ർ​ന്ന​തു​മാ​യ ആ​യു​ധ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം അ​ടി​യ​ന്ത​ര​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ അ​വ​ർ സ​മ്മ​തി​ച്ച​താ​യി ട്രം​പ് അ​റി​യി​ച്ചു.


ഇ​റാ​ന്‍റെ ഡ്രോ​ൺ-​മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ ത​ട​യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​യ​ൺ ഡോം, ​പാ​ട്രി​യ​റ്റ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളു​ടെ മി​സൈ​ലു​ക​ൾ അ​തി​വേ​ഗം തീ​ർ​ന്നു​പോ​കു​ന്ന​ത് അ​മേ​രി​ക്ക​യെ​യും ഇ​സ്രാ​യേ​ലി​നെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. ഇ​ത് മ​റി​ക​ട​ക്കാ​ൻ ആ​യു​ധ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന വേ​ഗ​ത കൂ​ട്ടാ​നാ​ണ് ട്രം​പി​ന്‍റെ തീ​രു​മാ​നം.


യു​ദ്ധ​ത്തി​ന്‍റെ ഒ​ന്നാം ആ​ഴ്ച​യി​ൽ മാ​ത്രം ഇ​റാ​നി​ലെ 3000-ത്തി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി വൈ​റ്റ് ഹൗ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​റാ​ൻ നി​രു​പാ​ധി​കം കീ​ഴ​ട​ങ്ങ​ണ​മെ​ന്നാ​ണ് ട്രം​പി​ന്‍റെ ആ​വ​ശ്യം.


അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പു​തി​യ ആ​യു​ധ നി​ർ​മാ​ണ ശാ​ല​ക​ൾ തു​ട​ങ്ങു​ന്ന​തി​നാ​യി ലേ​ലം ആ​രം​ഭി​ച്ച​താ​യും ട്രം​പ് വ്യ​ക്ത​മാ​ക്കി.

Advertisment