ന്യൂയോര്‍ക്ക്: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തെ സ്‌കൂള്‍ മുറ്റത്ത് പോരാടുന്ന രണ്ട് കുട്ടികളുമായി താരതമ്യം ചെയ്ത് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ചൊവ്വാഴ്ച ഇസ്രയേലിനുനേരെ ഇറാന്‍ നടത്തിയ റോക്കറ്റ് ആക്രമണം പോലുള്ള സംഭവങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
'ഇത് ശരിക്കും മോശമാണ്, രണ്ട് കുട്ടികള്‍ സ്‌കൂള്‍ മുറ്റത്ത് വഴക്കിടുന്നത് ചിന്തിക്കുക. ഇതുപോലെയാണ് ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം,' ട്രംപ് പറഞ്ഞു.
ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റല്ലയുടെ കൊലപാതകത്തിന് മറുപടിയായി ടെഹ്റാന്‍ ചൊവ്വാഴ്ച ഇസ്രായേലിന് നേരെ 200 ഓളം മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. ഭൂരിഭാഗം മിസൈലുകളും യുഎസ് സൈന്യത്തിന്റെയും മറ്റ് ഏജന്‍സികളുടെയും സഹായത്തോടെ ഇസ്രായേല്‍ തടഞ്ഞതായാണ് റിപ്പോര്‍ട്ട്.