'ഡോണാൾഡ് ട്രംപി'; നിശാശലഭത്തിന് പേരിട്ടു - സംഭവം ഇങ്ങനെ

New Update
trumpi.jpg

യു എസ്:  നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ട്രംപായിരിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. 2017 ജനുവരി ഇരുപതിനാണ് കഴിഞ്ഞ തവണ അദ്ദേഹം പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്തത്. 

Advertisment

 'സൂ കീസ്'   എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലൂടെ അമേരിക്കയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും കണ്ടെത്തിയ ഒരു പുതിയ നിശാശലഭം ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടു. ആള്‍ കുഞ്ഞനാണെങ്കിലും പേര് വലുതാണ്. സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ പേരാണ് അതിന്റെ സ്രഷ്ടാവായ വാസ്‌റിക്ക് നാസറി  അതിന് ചാര്‍ത്തിക്കൊടുത്തത്:

നിയോപാല്‍പ്പാ ഡൊണാള്‍ഡ് ട്രംപി . ജീവികളുടെ പേരിടുമ്പോള്‍ പുരുഷനാമമാണെങ്കില്‍ അവസാനത്തെ ശബ്ദം 'ഇ' ആയിരിക്കണമെന്നാണ് നിയമം. അങ്ങനെയാണ് 'ട്രംപ്' 'ട്രംപി' ആയത്. അമേരിക്കയിലെ ദക്ഷിണ കാലിഫോര്‍ണിയയിലും മെക്‌സിക്കോയിലെ ബാജാ കാലിഫോര്‍ണിയയിലും മാത്രമേ ഇവയെ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. 

ചിറകുവിരിച്ചാല്‍ രണ്ടറ്റങ്ങള്‍ക്കുമിടയിലെ നീളം ഒരു സെന്റീമീറ്ററില്‍ കുറവായിരിക്കും. തലയിലെ സ്വര്‍ണനിറമുള്ള ശല്‍ക്കങ്ങളും മുന്‍ ചിറകുകളുടെ മേല്‍ഭാഗത്തെ ഓറഞ്ച് കലര്‍ന്ന മഞ്ഞ നിറവുമാണ് പ്രത്യേകതകള്‍. ഭക്ഷണമെന്തെന്നും ജീവിതചക്രം എങ്ങനെയെന്നും ഇപ്പോഴും അറിയില്ല. നിയോപാല്‍പ്പ ജനുസ്സില്‍ കൂട്ടിന് മറ്റൊരു സ്പീഷീസ് കൂടിയുണ്ട്- നിയോപാല്‍പ്പാ നിയോനേറ്റ  

Advertisment