ടിക് ടോക് നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ്

ടിക് ടോക് നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 

New Update
trumph 1234

വാഷിങ്ടണ്‍: ടിക് ടോക് നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 

Advertisment

കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തി തീരുമാനം ഉണ്ടാകുന്നത് വരെ ടിക് ടോകിനെതിരെ നടപടി എടുക്കരുതെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്ത് വന്നിട്ടുണ്ട്. സോളിസിറ്റര്‍ ജനറലായി ട്രംപ് നിയമിച്ച ജോണ്‍ സൗറാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ടിക്ടോക്ക്

ജനുവരി 19-നകം ടിക്ടോക്കിന്റെ ഉടമയായ ബൈറ്റ്ഡാന്‍സ് കമ്പനി ഒരു അമേരിക്കന്‍ സ്ഥാപനത്തിന് വില്‍ക്കുകയോ നിരോധിക്കുകയോ ചെയ്യണമെന്ന നിയമത്തെക്കുറിച്ചുള്ള വാദം ജനുവരി 10-ന് അമേരിക്കന്‍ കോടതി കേള്‍ക്കും.


 ടിക് ടോക്കിന്റെ അടിയന്തര നിരോധനത്തിന് എതിരായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. രാഷ്ട്രീയ നീക്കങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ.


ടിക് ടോകിന് പ്രവര്‍ത്തിക്കാന്‍ ട്രംപ് അനുമതി നല്‍കുമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടിക് ടോക്കിനും ബൈറ്റ് ഡാന്‍സിനും ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരും നിയമനിര്‍മ്മാതാക്കളും ആരോപിച്ചിരുന്നുവെങ്കിലും കമ്പനി ഇത് നിഷേധിച്ചിരുന്നു. 

Advertisment