റിയോ ഡി ജനീറോ: അപരിഷ്‌കൃതമായ രീതിയില്‍ കുടിയേറ്റക്കാരെ നാട്ടിലെത്തിച്ച ഡോണാള്‍ഡ് ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച് ബ്രസീല്‍. ഇക്കാര്യത്തില്‍ ബ്രസീല്‍ യുഎസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബ്രസീലില്‍ നിന്നുള്ള കുടിയേറ്റക്കാരെ ട്രംപ് നാടുകടത്തിയിരുന്നു. ഇവരെ നാട്ടിലെത്തിച്ചത് സംബന്ധിച്ചാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.
പൗരന്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ വിമാനത്തില്‍ വെള്ളമോ എ.സി.യോ ഉണ്ടായിരുന്നില്ലെന്ന് ബ്രസീല്‍ വ്യക്തമാക്കി. വിലങ്ങണിയിച്ചാണ് അവരെ ബ്രസീലിലേക്ക് എത്തിച്ചത്.
കുടിയേറ്റക്കാരുമായുള്ള വിമാനം ലാന്‍ഡ് ചെയ്തയുടന്‍ തങ്ങളുടെ പൗരന്‍മാരുടെ വിലങ്ങഴിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ബ്രസീല്‍ നിയമമന്ത്രി അറിയിച്ചു.
88 ബ്രസീല്‍ ആളുകളെയാണ് അമേരിക്കന്‍ ഭരണകൂടം കഴിഞ്ഞ ദിവസം ബ്രസീലിലേക്ക് എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് വിവാദം.