ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ച് ഡോണള്‍ഡ് ട്രംപ്

ദ്വീപ് വാങ്ങേണ്ടതിന്റെ ആവശ്യകതയ്ക്ക് പിന്നില്‍ ദേശീയ സുരക്ഷ  കാരണങ്ങളാണെന്നാണ് ട്രംപ് പറയുന്നത്.

New Update
trumph 1234

വാഷിംഗ്ടണ്‍: പനാമ കനാലിന് പിന്നാലെ ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 

Advertisment

ദ്വീപ് വാങ്ങേണ്ടതിന്റെ ആവശ്യകതയ്ക്ക് പിന്നില്‍ ദേശീയ സുരക്ഷ  കാരണങ്ങളാണെന്നാണ് ട്രംപ് പറയുന്നത്.


അതേസമയം ഇത് ''വില്‍പ്പനയ്ക്കുള്ളതല്ല''എന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ പറഞ്ഞു.


ലോകമെമ്പാടുമുള്ള ദേശീയ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി, ഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥതയും നിയന്ത്രണവും ഒരു സമ്പൂര്‍ണ്ണ ആവശ്യമാണെന്ന് അമേരിക്ക കരുതുന്നുവെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു.

Advertisment