റഷ്യ കീവിൽ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചു, ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു വയസ്സുള്ള കുട്ടിയും

മരിച്ചവരില്‍ ഒരു വയസ്സുള്ള കുട്ടിയും ഉണ്ടെന്ന് കീവ് നഗര ഭരണകൂട മേധാവി തിമൂര്‍ തകച്ചെങ്കോ പറഞ്ഞു

New Update
Untitled

കൈവ്: ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവില്‍ റഷ്യ വീണ്ടും ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. ഈ ആക്രമണത്തില്‍ കുറഞ്ഞത് രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.


Advertisment

വാര്‍ത്താ ഏജന്‍സിയായ എപിയുടെ റിപ്പോര്‍ട്ട് പ്രകാരം, മരിച്ചവരില്‍ ഒരു വയസ്സുള്ള കുട്ടിയും ഉണ്ടെന്ന് കീവ് നഗര ഭരണകൂട മേധാവി തിമൂര്‍ തകച്ചെങ്കോ പറഞ്ഞു. കുട്ടിയുടെ മൃതദേഹം അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തു. 


റഷ്യ വിക്ഷേപിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ സ്വിയാറ്റോഷിന്‍സ്‌കി ജില്ലയിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലും കീവിലെ ഡാര്‍ണിറ്റ്‌സ്‌കി ജില്ലയിലെ മറ്റൊരു കെട്ടിടത്തിലും പതിച്ചതായി കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.

അതേസമയം, ഈ ആക്രമണത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

Advertisment