പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ മദ്രസയിൽ ക്ലാസുകൾക്കിടെ ഡ്രോൺ ആക്രമണത്തിൽ ഒമ്പത് കുട്ടികൾക്ക് പരിക്കേറ്റു

പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ഒരു സംഘവും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ഒരു മദ്രസയില്‍ വെള്ളിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒമ്പത് കുട്ടികള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

Advertisment

ടാങ്ക് ജില്ലയിലെ ഷാദിഖേല്‍ ഗ്രാമത്തിലുള്ള ഒരു മത സെമിനാരിയിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടികള്‍ ക്ലാസ് മുറികളിലായിരുന്ന സമയത്താണ് ഡ്രോണ്‍ ആക്രമണം നടന്നത്. പരിക്കേറ്റവരില്‍ മൂന്ന് പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു.


ഡ്രോണ്‍ ആക്രമണത്തിന് പിന്നിലുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. 1122 രക്ഷാ സംഘങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റ കുട്ടികളെ ടാങ്കിലെ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. 


പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ഒരു സംഘവും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ടാങ്ക് ജില്ലയിലെ പ്രധാന ചൗക്കില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി.


ഒരു മദ്രസ ലക്ഷ്യമിട്ടതിനെ അവര്‍ അപലപിക്കുകയും ആക്രമണത്തെ ക്രൂരമായ പ്രവൃത്തിയായി വിശേഷിപ്പിക്കുകയും ചെയ്തു.

Advertisment