മോസ്കോയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; ഏഴ് ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് റഷ്യ

New Update
american drone shoted

മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് ഡ്രോണാക്രമണം. നഗരത്തിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. 

Advertisment

ആക്രമണത്തെ തുടർന്ന് മോസ്കോയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി റഷ്യൻ വ്യോമയാന ഏജൻസി അറിയിച്ചു.

രണ്ട് മണിക്കൂർ നേരം വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. ഇതിന് ശേഷം വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനഃരാരംഭിച്ചുവെന്ന് റഷ്യ അറിയിച്ചു.

ഏഴ് ഡ്രോണുകൾ വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സൊബയാനിൻ പറഞ്ഞു. ആക്രമണങ്ങളിൽ ആൾനാശമുണ്ടായ​തായോ മറ്റ് നഷ്ടങ്ങളുണ്ടായതായോ റിപ്പോർട്ടുകളില്ല. 

ഷെറെമെത്യേവോ, ഡൊമോഡെഡോവോ, വുക്കോവോ, സുക്കോവ്സ്കി എന്ന നാല് വിമാനത്താവളങ്ങളിലും ആക്രമണം മൂലം സർവീസ് തടസ്സമുണ്ടായി.

Advertisment