അസർബൈജാനിലെ ഡ്രോൺ ആക്രമണം: ആരോപണം നിഷേധിച്ച് ഇറാൻ; പിന്നിൽ ഇസ്രായേലെന്ന് കുറ്റപ്പെടുത്തൽ

മുസ്ലിം രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം തകര്‍ക്കാന്‍ ഇസ്രായേല്‍ ഭരണകൂടം ഗൂഢാലോചനകള്‍ നടത്തുന്നത് പതിവാണെന്ന് ഇറാന്‍ ആരോപിച്ചു.

New Update
Untitled

ടെഹ്റാന്‍: അസര്‍ബൈജാനിലെ വിമാനത്താവളത്തിന് നേരെ തങ്ങള്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍ സൈനിക നേതൃത്വം.

Advertisment

ഇറാന്‍ സൈനിക ജനറല്‍ സ്റ്റാഫ് പുറത്തിറക്കിയ പ്രസ്താവനയില്‍, അസര്‍ബൈജാന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം 'വ്യാജ' നീക്കങ്ങള്‍ക്ക് പിന്നില്‍ ഇസ്രായേലാണെന്നും ആരോപിച്ചു. ഇറാനിലെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


അയല്‍രാജ്യങ്ങളുടെയും മുസ്ലിം രാജ്യങ്ങളുടെയും പരമാധികാരത്തെ ഇറാന്‍ എന്നും ബഹുമാനിക്കുന്നുണ്ടെന്നും അസര്‍ബൈജാന് നേരെ തങ്ങളുടെ സൈന്യം യാതൊരുവിധ ആക്രമണവും നടത്തിയിട്ടില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.


മുസ്ലിം രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം തകര്‍ക്കാന്‍ ഇസ്രായേല്‍ ഭരണകൂടം ഗൂഢാലോചനകള്‍ നടത്തുന്നത് പതിവാണെന്ന് ഇറാന്‍ ആരോപിച്ചു. അസര്‍ബൈജാനിലെ വ്യോമാക്രമണം ഇത്തരമൊരു തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഇറാന്റെ പക്ഷം.


അസര്‍ബൈജാന്റെ അധീനതയിലുള്ള നഖ്ചിവന്‍ മേഖലയിലെ വിമാനത്താവളത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതായി കഴിഞ്ഞ ദിവസം അസര്‍ബൈജാന്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ഇറാന്‍ രംഗത്തെത്തിയത്.

Advertisment