/sathyam/media/media_files/2026/02/20/astroid-2026-02-20-19-06-53.jpg)
വാഷിങ്ടണ്‍: ഭൂമിയെ ലക്ഷ്യമാക്കി 15,000ത്തോളം ഛിന്ന ഗ്രഹങ്ങളെത്തുന്നുവെന്ന് നാസയുടെ മുന്നറിയിപ്പ്.
ഭൂമിയെ തകര്‍ക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് അജ്ഞാത ഛിന്നഗ്രഹങ്ങളെ പ്രതിരോധിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്നും അവക്ക് ഒരു നഗരത്തെ മുഴുവന്‍ ഇല്ലാതാക്കാനുള്ള ശേഷി ഉണ്ടെന്നും നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് ചീഫ് ഡോ. കെല്ലി ഫാസ്റ്റ് പറഞ്ഞു.
ഏകദേശം 500 അടി ഉയരമുള്ള പാറകളാണ് ആശങ്കക്ക് കാരണമാകുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.
'സിറ്റി കില്ലേഴ്സ്' എന്നുവിളിക്കുന്ന ഇവ ഏകദേശം 140 മീറ്റര്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വലിപ്പമുള്ളതും മികച്ച ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കാണാന്‍ കഴിയാത്തത്ര ചെറുതുമാണ്.
ഇവക്ക് ഒരു വലിയ നഗരത്തെ നശിപ്പിക്കാനും, തീപിടുത്തം, വ്യാപകമായ നാശനഷ്ടങ്ങള്‍ എന്നിവക്ക് കാരണമാകാനും സാധിക്കും.
1908-ല്‍ സൈബീരിയയില്‍ ഏകദേശം 2,000 ചതുരശ്ര കിലോമീറ്റര്‍ വനം നശിപ്പിച്ച തുംഗുസ്‌ക സംഭവം ഇത്തരമൊരു ചെറിയ ഛിന്നഗ്രഹം മൂലമുണ്ടായതാണ്.
താരതമ്യേന ചെറുതായതിനാല്‍ സിറ്റി കില്ലേഴ്സിനെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇതുവരെ കണ്ടെത്തയിട്ടില്ല.
ഇവയെ വഴിതിരിച്ച് വിടാനും സാധ്യതയില്ലെന്നാണ് നാസയുടെ ഡാര്‍ട്ട് മേധാവി നാന്‍സി ചാബോര്‍ട്ട് പറയുന്നത്.
2022ല്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ ഒരു ബഹിരാകാശ പേടകം 14,000 മൈല്‍ വേഗതയില്‍ ഡൈമോര്‍ഫോസിന്റെ മിനി മൂണില്‍ ഇടിച്ചിറക്കി അതുവഴി അതിന്റെ സഞ്ചാരപാതക്ക് മാറ്റം വരുത്താന്‍ സാധിക്കുമെന്ന് നാസ തെളിയിച്ചിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഛിന്നഗ്രഹത്തെ കണ്ടെത്തുകയും ലക്ഷ്യസ്ഥാനം നിര്‍ണയിക്കുകയും ചെയ്താല്‍ മാത്രമേ അതിനെ വഴിതിരിച്ചുവിടാന്‍ സാധിക്കുകയുള്ളൂ.
ഇവയുടെ പാത കണ്ടുപിടിക്കാന്‍ സാധിക്കാത്ത ഛിന്ന ഗ്രഹങ്ങളുടെ കാര്യത്തില്‍ ഈ മാര്‍ഗ്ഗം പ്രായോഗികമല്ലെന്നാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us