പാകിസ്ഥാനിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; കറാച്ചിയിലും ബലൂചിസ്ഥാൻ്റെ ചില ഭാഗങ്ങളിലും പ്രകമ്പനം

നേരത്തെ, തിങ്കളാഴ്ചയും ബലൂചിസ്ഥാനിലെ സിബി നഗരത്തിലും സമീപ പ്രദേശങ്ങളിലും 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
india

കറാച്ചി: പാകിസ്ഥാനില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് നല്‍കിയ വിവരമനുസരിച്ച് സോന്‍മിയാനി പ്രദേശത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം.

Advertisment

തെക്കുകിഴക്കന്‍ ബലൂചിസ്ഥാനിലെ തീരദേശ ഗ്രാമമായ സോന്‍മിയാനി കറാച്ചിയില്‍ നിന്ന് ഏകദേശം 87 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


നേരത്തെ, തിങ്കളാഴ്ചയും ബലൂചിസ്ഥാനിലെ സിബി നഗരത്തിലും സമീപ പ്രദേശങ്ങളിലും 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisment