തായ്‌വാനിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, മേഖലയിലുടനീളം പ്രകമ്പനം അനുഭവപ്പെട്ടു

ഭൂകമ്പത്തെ തുടര്‍ന്ന് ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് തായ്പേയ് നഗര സര്‍ക്കാര്‍ അറിയിച്ചു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

തായ്‌പേയ്: തായ്വാനില്‍ ശനിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായി. പ്രാദേശിക സമയം രാത്രി 11:05 ന് വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനില്‍ ഭൂചലനം അനുഭവപ്പെട്ടു, യിലാന്‍ കൗണ്ടി ഹാളില്‍ നിന്ന് 32.3 കിലോമീറ്റര്‍ കിഴക്കായിട്ടാണ് പ്രഭവകേന്ദ്രം. 

Advertisment

തലസ്ഥാനമായ തായ്പേയ് ഉള്‍പ്പെടെ ദ്വീപിലുടനീളം ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിലയിരുത്തലുകള്‍ നിലവില്‍ നടന്നുവരികയാണെന്ന് തായ്വാനിലെ ദേശീയ അഗ്‌നിശമന ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 


ആളുകള്‍ ഉടന്‍ തന്നെ സ്വയം പരിരക്ഷിക്കണമെന്നും, ദോഷം വരുത്തുന്ന വസ്തുക്കളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും, കിടക്കയ്ക്ക് സമീപം ഷൂസും ടോര്‍ച്ചും സൂക്ഷിക്കണമെന്നും, ശാന്തത പാലിക്കണമെന്നും, പ്രത്യേകിച്ച് സാധ്യമായ തുടര്‍ചലനങ്ങള്‍ കാരണം, കുലുക്കം നിലയ്ക്കുന്നതുവരെ കാത്തിരിക്കണമെന്നും തായ്വാനിലെ അഗ്‌നിശമന ഏജന്‍സി ഉപദേശിച്ചു.

ഭൂകമ്പത്തെ തുടര്‍ന്ന് ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് തായ്പേയ് നഗര സര്‍ക്കാര്‍ അറിയിച്ചു.


പ്രധാന ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന വളരെ സജീവമായ ഭൂകമ്പ മേഖലയിലാണ് തായ്വാന്‍ സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ അവിടെ പലപ്പോഴും ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്.


2016-ല്‍ തെക്കന്‍ തായ്വാനില്‍ 100-ലധികം പേര്‍ കൊല്ലപ്പെട്ട ശക്തമായ ഭൂകമ്പവും 1999-ല്‍ 2,000-ത്തിലധികം പേരുടെ മരണത്തിനിടയാക്കിയ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉള്‍പ്പെടെ, മുമ്പ് ഈ ദ്വീപില്‍ മാരകമായ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Advertisment