ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

ബകുലിന്‍ നഗരത്തില്‍ നിന്ന് ഏകദേശം 68 കിലോമീറ്റര്‍ കിഴക്കായി സമുദ്രത്തിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം

New Update
Untitled

ഡല്‍ഹി: ഫിലിപ്പീന്‍സിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ബുധനാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

Advertisment

ബകുലിന്‍ നഗരത്തില്‍ നിന്ന് ഏകദേശം 68 കിലോമീറ്റര്‍ കിഴക്കായി സമുദ്രത്തിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കടലിലുണ്ടായ ചലനമായതിനാല്‍ ഇതിനെ 'ഓഫ്‌ഷോര്‍ ടെംബ്ലര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് വെറും 10 കിലോമീറ്റര്‍ മാത്രം ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.


ഭൂചലനത്തെത്തുടര്‍ന്ന് നാശനഷ്ടങ്ങള്‍ക്കും തുടര്‍ചലനങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ഫിലിപ്പീന്‍സിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സിയായ ഫിവോള്‍ക്‌സ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisment