ഡല്‍ഹി: ടിബറ്റിനെ നടുക്കി റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉള്‍പ്പെടെയുണ്ടായ ആറ് ഭൂചലനങ്ങളില്‍ 30-ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.
ഭൂകമ്പത്തില്‍ ടിബറ്റന്‍ മേഖലയില്‍ 36 പേരെങ്കിലും മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 32 മരണങ്ങള്‍ സ്ഥിരീകരിച്ചതായും 38 പേര്‍ക്ക് പരിക്കേറ്റതായും ചൈനയിലെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി അറിയിച്ചു
പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങളും തകര്‍ന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിംഗ്രി കൗണ്ടിയിലും അതിന്റെ പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു, പ്രഭവകേന്ദ്രത്തിന് സമീപമുള്ള നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ സിസിടിവി പറഞ്ഞു.
ഡല്‍ഹി-എന്‍സിആറിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് നിവാസികള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി.