ഡല്‍ഹി: മധ്യ മ്യാന്‍മറിലെ ഒരു ചെറിയ നഗരമായ മെയ്ക്റ്റിലയ്ക്ക് സമീപം ഞായറാഴ്ച രാവിലെ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്.
മാര്‍ച്ച് 28 ന് മ്യാന്‍മറിന്റെ മധ്യമേഖലയില്‍ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ ഭൂകമ്പം ഉണ്ടായത്.
കഴിഞ്ഞ മാസത്തെ ഭൂകമ്പത്തില്‍ വന്‍ നാശനഷ്ടങ്ങളും ആളപായങ്ങളും ഉണ്ടായ മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്കും തലസ്ഥാനമായ നയ്പിറ്റോയ്ക്കും ഇടയിലാണ് ഏറ്റവും പുതിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
മാര്‍ച്ച് 28-ന് ഉണ്ടായ ഭൂകമ്പത്തിന്റെ നൂറുകണക്കിന് തുടര്‍ചലനങ്ങളില്‍ ഒന്നാണ് പുതിയ ഭൂകമ്പം. ഇതില്‍ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.