ദക്ഷിണ അമേരിക്കയെ പിടിച്ചുകുലുക്കി വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.0 തീവ്രത രേഖപ്പെടുത്തി. പ്രഭവകേന്ദ്രം അന്റാര്‍ട്ടിക്കയ്ക്കടുത്തുള്ള ഡ്രേക്ക് പാസേജ്. സുനാമി മുന്നറിയിപ്പില്ല

നേരത്തെ, ഭൂകമ്പത്തിന്റെ തീവ്രത ഏകദേശം 8 ആയി കണക്കാക്കിയിരുന്നുവെങ്കിലും പിന്നീട് ഇത് യുഎസ്ജിഎസ് 7.5 ആയി കുറച്ചു.

New Update
Untitledelv

ന്യൂയോര്‍ക്ക്:  ദക്ഷിണ അമേരിക്കയ്ക്കും അന്റാര്‍ട്ടിക്കയ്ക്കും ഇടയിലുള്ള ജലാശയമായ ഡ്രേക്ക് പാസേജ് മേഖലയില്‍ ശക്തമായ ഭൂകമ്പം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.

Advertisment

നേരത്തെ, ഭൂകമ്പത്തിന്റെ തീവ്രത ഏകദേശം 8 ആയി കണക്കാക്കിയിരുന്നുവെങ്കിലും പിന്നീട് ഇത് യുഎസ്ജിഎസ് 7.5 ആയി കുറച്ചു.


ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് ഭൂകമ്പത്തിന്റെ തീവ്രത 7.1 ആണെന്ന് പറഞ്ഞു. ഇന്ത്യയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


വെള്ളിയാഴ്ച രാവിലെ 7.46 ഓടെ 60.26 തെക്ക് അക്ഷാംശത്തിലും 61.85 പടിഞ്ഞാറ് രേഖാംശത്തിലും 10.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. നിലവില്‍, സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. അതേസമയം, ഇതുവരെ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഓഗസ്റ്റ് 17 ന് ഇന്തോനേഷ്യയുടെ കിഴക്കന്‍ ഭാഗത്ത് 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. ഇതില്‍ 29 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

മധ്യ സുലവേസി പ്രവിശ്യയിലെ പോസോ ജില്ലയില്‍ നിന്ന് 15 കിലോമീറ്റര്‍ (9.3 മൈല്‍) വടക്കായിട്ടാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തുടര്‍ന്ന് കുറഞ്ഞത് 15 തുടര്‍ചലനങ്ങളെങ്കിലും ഉണ്ടായി.

ഇന്തോനേഷ്യന്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.


പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരെയും പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഞായറാഴ്ച രാവിലെ പള്ളിയില്‍ എത്തിയ വിശ്വാസികളായിരുന്നു.


ജൂലൈയില്‍ റഷ്യയുടെ കിഴക്കന്‍ കാംചത്ക മേഖലയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെത്തുടര്‍ന്ന് പസഫിക് സമുദ്രത്തിലുടനീളം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.

റഷ്യയില്‍ 9.8 അടി മുതല്‍ 13.1 അടി വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടായ ഭൂകമ്പം, റഷ്യയുടെ കാംചത്കയുടെ തലസ്ഥാനമായ പെട്രോപാവ്ലോവ്സ്‌ക്-കാംചത്സ്‌കിയുടെ തീരത്തിന് സമീപം 74 മൈല്‍ ആഴത്തില്‍ 13 മൈല്‍ താഴ്ചയിലാണ് ഉണ്ടായത്. 

Advertisment