അഫ്ഗാനിസ്ഥാനില്‍ നാശം വിതച്ച് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തി. 250 പേര്‍ മരിച്ചു, 500 പേര്‍ക്ക് പരിക്ക്

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിനടുത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 

New Update
Earthquake

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നാശം വിതച്ച് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 250 പേര്‍ മരിച്ചു. 500 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 


Advertisment

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്താണ് ഞായറാഴ്ച രാത്രി 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.


യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിനടുത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 

അഫ്ഗാനിസ്ഥാന്റെ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് അനഡോലു ഏജന്‍സി 250 ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. കുനാര്‍ ആണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

Advertisment