ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

10 കിലോമീറ്റര്‍ താഴ്ചയില്‍ ഉണ്ടായ ഭൂചലനം മേഖലയിലുടനീളം അനുഭവപ്പെട്ടെങ്കിലും സുനാമി ഭീഷണി ഇല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

New Update
Untitled

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയ്ക്കടുത്തുള്ള സുമാത്ര ദ്വീപില്‍ വ്യാഴാഴ്ച 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. 

Advertisment

10 കിലോമീറ്റര്‍ താഴ്ചയില്‍ ഉണ്ടായ ഭൂചലനം മേഖലയിലുടനീളം അനുഭവപ്പെട്ടെങ്കിലും സുനാമി ഭീഷണി ഇല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂമിശാസ്ത്രപരമായി സജീവമായ പസഫിക് 'റിംഗ് ഓഫ് ഫയര്‍' എന്നറിയപ്പെടുന്ന ഇന്തോനേഷ്യ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങളുടെയും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളുടെയും സാധ്യത വളരെ കൂടുതലാണ്.

Advertisment