കമ്പാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ വീണ്ടും എബോള രോഗം തല പൊക്കി.രണ്ടു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് എബോള മരണം ഉഗാണ്ടയില്‍ സ്ഥിരീകരിക്കുന്നത്.
തലസ്ഥാനമായ കമ്പാലയില്‍ ഒരു നഴ്സിന്‍റെ ജീവന്‍ എബോള വൈറസ് കവര്‍ന്നതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. മുലാഗോ ആശുപത്രിയിലെ 32 കാരനായ ഒരു നഴ്സിന്‍റെ ജീവനാണ് എബോള കവര്‍ന്നതെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ഡയാന ആറ്റ്വിന്‍ മാധ്യമങ്ങളോടു പറഞ്ഞു.
നഴ്സിന്‍റെ രക്ത പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും രോഗികളുമടക്കം 44 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന നഴ്സായിരുന്നു അദ്ദേഹം.ഉഗാണ്ടയിലെമ്പാടും ജാഗ്രതാ നിര്‍ദേശം മുമ്പും പല തവണ രാജ്യത്ത് എബോള സ്ഥിരീകരിച്ചിരുന്നു.2000ത്തില്‍ ഈ രോഗം നിരവധി പേരുടെ ജീവനെടുത്തു.2014~16 വരെയുള്ള കാലയളവില്‍ 11,000ത്തിലേറെ പേരുടെ ജീവന്‍ എബോള കവര്‍ന്നു.