ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ധനികനായി ടെസ്ല സിഇഒ എലോണ്‍ മസ്‌ക്. ഏറ്റവും വലിയ ധനികനായ അദ്ദേഹത്തിന്റെ ആസ്തി 334.3 ബില്യണ്‍ ഡോളറാണെന്ന് ഫോര്‍ബ്സ് പറയുന്നു.
മസ്‌കിന്റെ അടുത്ത സുഹൃത്തായ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നിരുന്നു. ഇതാണ് മസ്‌കിനെ കൂടുതല്‍ സമ്പന്നനാക്കി മാറ്റിയത്.
ഫോര്‍ബ്‌സ് പറയുന്നതനുസരിച്ച് വെള്ളിയാഴ്ച മാര്‍ക്കറ്റ് ക്ലോസ് ചെയ്യുമ്പോള്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തി 321.7 ബില്യണ്‍ ഡോളറായിരുന്നു, ടെസ്ല സ്റ്റോക്ക് 3.8% ഉയര്‍ന്ന് 3.5 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 352.56 ഡോളറിലെത്തി.
അദ്ദേഹത്തിന്റെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ്എഐയുടെ മൂല്യം 50 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, എലോണ്‍ മസ്‌കിന്റെ ആസ്തി 334.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എഐ കമ്പനിയുടെ 60 ശതമാനം ഓഹരികളും മസ്‌കിന്റെ കൈവശമാണ്.