വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ തലവനായ ഇലോണ്‍ മസ്‌കിന് വൈറ്റ് ഹൗസില്‍ ഓഫീസ് ഇല്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
എന്നാല്‍, ടെസ്ല മേധാവി മസ്‌കിനും സംഘത്തിനും പ്രത്യേകം ഓഫീസ് തുറന്നിട്ടുണ്ടെന്നും അത് വൈറ്റ് ഹൗസിന്റെ ഓവല്‍ വിംഗ്സിലെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഫീസിനെക്കുറിച്ചും അതില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുടെ പങ്കിനെക്കുറിച്ചും കൂടുതലായി സംസാരിച്ച ട്രംപ് പറഞ്ഞു, 'ഏതാണ്ട് 20 അല്ലെങ്കില്‍ 25 ആളുകള്‍ ആ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടെന്നും അറിയിച്ചു.
മസ്‌കിന്റെ സീനിയര്‍ ലീഡര്‍ഷിപ്പ് ടീം ഐസന്‍ഹോവര്‍ എക്‌സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അത് വൈറ്റ് ഹൗസ് ഗ്രൗണ്ടിലാണ്. പക്ഷേ പ്രധാന സമുച്ചയത്തില്‍ നിന്ന് ഒരു റോഡിന് കുറുകെയുള്ള ഒരു ചെറിയ നടപ്പാതയാണിത്.