റഷ്യയുടെ മരവിപ്പിച്ച ആസ്തികൾ ഉക്രെയ്‌നിന് വേണ്ടി ഉപയോഗിക്കാൻ പദ്ധതിയിട്ട് യൂറോപ്യൻ യൂണിയൻ

യൂറോപ്പില്‍ മരവിപ്പിച്ച റഷ്യന്‍ ആസ്തികളില്‍ ഭൂരിഭാഗവും ബെല്‍ജിയന്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി യൂറോക്ലിയറിന്റെ അക്കൗണ്ടുകളിലാണ്.

New Update
Untitled

ഡല്‍ഹി: മരവിപ്പിച്ച റഷ്യന്‍ ആസ്തികള്‍ ഉക്രെയ്നിന് ധനസഹായം നല്‍കുന്നതിനായി ഉപയോഗിക്കുന്നതിനുള്ള നിയമപരമായ നിര്‍ദ്ദേശം ഈ ആഴ്ച യൂറോപ്യന്‍ കമ്മീഷന്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു.

Advertisment

അതേസമയം സാമ്പത്തിക വിപണികളില്‍ നിന്ന് വായ്പയെടുക്കുന്നതിനോ രണ്ട് ഓപ്ഷനുകളും കൂട്ടിക്കലര്‍ത്തുന്നതിനോ ഉള്ള സാധ്യത തുറന്നിടുന്നുവെന്ന്  ഇയു നേതാക്കള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.


അടുത്ത രണ്ട് വര്‍ഷത്തേക്ക് ഉക്രെയ്നിന്റെ 'അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍' നിറവേറ്റാന്‍ ഒക്ടോബറില്‍ ഇയു നേതാക്കള്‍ സമ്മതിച്ചു.

എന്നാല്‍ ബെല്‍ജിയം ഉന്നയിച്ച ആശങ്കകള്‍ കാരണം യൂറോപ്പിലെ മരവിപ്പിച്ച റഷ്യന്‍ പരമാധികാര ആസ്തികളില്‍ 140 ബില്യണ്‍ യൂറോ (162 ബില്യണ്‍ ഡോളര്‍) കൈവിന് വായ്പയായി ഉപയോഗിക്കാനുള്ള പദ്ധതി അംഗീകരിക്കുന്നതില്‍ നിന്ന് അവര്‍ പിന്മാറി. 


യൂറോപ്പില്‍ മരവിപ്പിച്ച റഷ്യന്‍ ആസ്തികളില്‍ ഭൂരിഭാഗവും ബെല്‍ജിയന്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി യൂറോക്ലിയറിന്റെ അക്കൗണ്ടുകളിലാണ്.


നിയമപരമായ അപകടസാധ്യതകളെക്കുറിച്ച് ബെല്‍ജിയന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്.

Advertisment