ആദ്യമായി ഒഴിപ്പിക്കൽ മുന്നറിയിപ്പുമായി ഹിസ്ബുള്ള; വടക്കൻ ഇസ്രായേലിലെ ജനങ്ങളോട് മാറാൻ നിർദ്ദേശം

ലബനന്റെ പരമാധികാരത്തിന് മേലുള്ള ഇസ്രായേലിന്റെ കടന്നുകയറ്റവും സിവിലിയന്മാര്‍ക്ക് നേരെയുള്ള ആക്രമണവുമാണ് ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.

New Update
Untitled

ബെയ്‌റൂട്ട്: ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ മേഖലയിലെ താമസക്കാരോട് ഒഴിഞ്ഞുപോകാണമെന്ന് ആവശ്യപ്പെട്ട് ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള.

Advertisment

2023-ല്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രായേല്‍ സൈന്യം ലബനന്‍ ജനതയ്ക്ക് നല്‍കുന്നതിന് സമാനമായ മുന്നറിയിപ്പാണ് ഇപ്പോള്‍ ഹിസ്ബുള്ള ആദ്യമായി ഇസ്രായേല്‍ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്നത്.


ഇസ്രായേല്‍-ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ആളുകള്‍ മാറിതാമസിക്കണമെന്നാണ് ഹിസ്ബുള്ളയുടെ നിര്‍ദ്ദേശം. ഹീബ്രു ഭാഷയിലാണ് ഹിസ്ബുള്ള ഈ സന്ദേശം പുറത്തുവിട്ടത്.


ലബനന്റെ പരമാധികാരത്തിന് മേലുള്ള ഇസ്രായേലിന്റെ കടന്നുകയറ്റവും സിവിലിയന്മാര്‍ക്ക് നേരെയുള്ള ആക്രമണവുമാണ് ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.

സിവിലിയന്‍ പശ്ചാത്തല സൗകര്യങ്ങള്‍ തകര്‍ക്കുന്നതിനും ജനങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനും ശക്തമായ മറുപടി നല്‍കുമെന്നും ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞു.

Advertisment