പരിചയ സമ്പന്നനായ ക്രിസ്റ്റഫർ കൂട്ടറെ കാനഡ ഇന്ത്യയിൽ ഹൈക്കമ്മീഷണറായി പ്രഖ്യാപിച്ചു

New Update
Gggh

ഇന്ത്യയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കാനഡ 35 വർഷത്തെ നയതന്ത്ര പരിചയമുള്ള ക്രിസ്റ്റഫർ കൂട്ടറെ ഇന്ത്യയിൽ ഹൈക്കമ്മീഷണറായി പ്രഖ്യാപിച്ചു. നേരത്തെ ഡൽഹിയിൽ പ്രവർത്തിച്ച പരിചയവുമുണ്ട് അദ്ദേഹത്തിന്.

Advertisment

കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു: "പുതിയ ഹൈക്കമ്മീഷണറെ നിയമിക്കുന്നതിൽ ഇന്ത്യയുമായി പടിപടിയായി നയതന്ത്ര ബന്ധങ്ങളും ഉഭയകക്ഷി സഹകരണവും മെച്ചപ്പെടുത്തുന്നതിൽ കാനഡയ്ക്കുള്ള താല്പര്യം വ്യക്തമാകുന്നു."  

സ്‌പെയിനിൽ 2021 മുതൽ അംബാസഡർ ആയിരുന്ന ദിനേശ് കെ. പട്ട്നായിക്കിനെ ഇന്ത്യ കഴിഞ്ഞ ദിവസം കാനഡയിലെ ഹൈകമ്മീഷണറായി നിയമിച്ചിരുന്നു. അദ്ദേഹം വൈകാതെ ചുമതല ഏൽക്കുമെന്നു ന്യൂ ഡൽഹി അറിയിച്ചു.

പത്തു മാസം മുൻപാണ് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കിയത്. കാനഡയിൽ ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നജ്ജാർ വധിക്കപ്പെട്ടതിനു പിന്നിൽ ഇന്ത്യയുടെ കൈയുണ്ടെന്നു അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതാണ് ബന്ധങ്ങൾ വഷളാകാൻ കാരണമായത്. കാനഡ ഭീകരർക്കു അഭയം നൽകുന്നുവെന്ന് ഇന്ത്യ അന്നു തിരിച്ചടിച്ചു.

ട്രൂഡോയ്‌ക്കു പകരം മാർക്ക് കാർണി പ്രധാനമന്ത്രി ആയ ശേഷമാണു കാര്യങ്ങൾ മെച്ചപ്പെട്ടത്. ജൂണിൽ കാർണി ഇന്ത്യൻ പ്രധാനമന്ത്രിയെ കാനഡയിൽ ജി7 ഉച്ചകോടിക്കു ക്ഷണിച്ചു. ഇരുവരും തമ്മിൽ ഫലപ്രദമായ ചർച്ചകൾ നടക്കുകയും ചെയ്തു.

Advertisment