റോം: റോമിലെ കിഴക്കന്‍ പ്രനെസ്റ്റിനോ ജില്ലയിലെ ഒരു പെട്രോള്‍ സ്റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 10 ഓളം പേര്‍ക്ക് പരിക്കേറ്റു. അതില്‍ എട്ട് പോലീസ് ഉദ്യോഗസ്ഥരും ഒരു അഗ്നിശമന ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.
സ്‌ഫോടനത്തെത്തുടര്‍ന്ന് ആകാശത്ത് വലിയ തീഗോളവും കനത്ത കറുത്ത പുകപടലവും ഉയര്‍ന്നതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. സ്‌ഫോടനശബ്ദം നഗരത്തിന്റെ പല ഭാഗങ്ങളിലും കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
രാവിലെ 8:15ഓടെ, പെട്രോള്‍ സ്റ്റേഷനില്‍ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്‌നിശമനസേനയും പോലീസും നേരത്തെ തന്നെ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
സ്‌ഫോടനത്തിന് പിന്നാലെ, സ്റ്റേഷന്റെ പിന്‍ഭാഗത്തുള്ള വാഹന ഡിപ്പോയില്‍ തീ പടര്‍ന്നു. പരിക്കേറ്റവരില്‍ ചിലര്‍ക്ക് ഗുരുതരമായ പൊള്ളലുകളുണ്ടായെങ്കിലും, ജീവന്‍ അപകടത്തില്‍ അല്ലെന്ന് അധികൃതര്‍ പറഞ്ഞു.
സമീപ കെട്ടിടങ്ങള്‍ക്കും നാശം സംഭവിച്ചു. ചില കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയും ടിയാനോ മെട്രോ സ്റ്റേഷന്‍ അടയ്ക്കുകയും ചെയ്തു.
പോലീസ്, അഗ്‌നിശമനസേന, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അഭിനന്ദിച്ചു. സംഭവത്തിന്റെ കാരണം ഇപ്പോഴും അന്വേഷണത്തിലാണ്. പ്രദേശവാസികളോട് വീടുകളില്‍ തന്നെ തുടരാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.