/sathyam/media/media_files/2025/12/04/untitled-2025-12-04-11-50-06.jpg)
കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയിലെ ട്രോണ വിമാനത്താവളത്തിന് സമീപം പരിശീലന ദൗത്യത്തിനിടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്സിന്റെ (യുഎസ്എഎഫ്) ഒരു എഫ്-16സി ഫൈറ്റിംഗ് ഫാല്‍ക്കണ്‍ തകര്‍ന്നുവീണു. പൈലറ്റ് പുറത്തേക്ക് ചാടി ജീവന്‍ രക്ഷിച്ചു.
പ്രാദേശിക സമയം രാവിലെ 10.45 ഓടെയാണ് അപകടം നടന്നത്. മരുഭൂമിയില്‍ വിമാനം തകര്‍ന്നുവീണ് തീപിടിച്ച നിമിഷം കാണിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അന്വേഷണം നടത്തുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും യുഎസ്എഎഫ് അറിയിച്ചു.
'2025 ഡിസംബര്‍ 3 ന്, ഏകദേശം രാവിലെ 10:45 ന്, കാലിഫോര്‍ണിയയിലെ നിയന്ത്രിത വ്യോമാതിര്‍ത്തിയില്‍ ഒരു പരിശീലന ദൗത്യത്തിനിടെ ഒരു തണ്ടര്‍ബേര്‍ഡ് പൈലറ്റ് ഒരു എഫ്16സി ഫൈറ്റിംഗ് ഫാല്‍ക്കണ്‍ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി ഇജക്ട് ചെയ്യപ്പെട്ടു,' 'സംഭവം അന്വേഷണത്തിലാണ്, കൂടുതല്‍ വിവരങ്ങള്‍ 75-ാം വിങ് പബ്ലിക് അഫയേഴ്സ് വണ്‍സില്‍ നിന്ന് പുറത്തുവിടും.'പ്രസ്താവനയില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us