Advertisment

അലാസ്‌കയില്‍ പരിശീലനത്തിനിടെ എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു. പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു

ഐല്‍സണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ വിമാനത്തിന്റെ ലാന്‍ഡിംഗ് ഘട്ടത്തിലാണ് വിമാനം തകര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.

New Update
F-35 fighter jet crashes during training in Alaska, pilot escapes in nick of time

അലാസ്‌ക:  അലാസ്‌കയിലെ ഒരു ബേസില്‍ പരിശീലനത്തിനിടെ സിംഗിള്‍ സീറ്റുള്ള എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു. യുഎസ് വ്യോമസേനയുടെ പൈലറ്റ് സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

വിമാനത്തിനുള്ളില്‍ തകരാര്‍ സംഭവിച്ചെങ്കിലും പൈലറ്റിന് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ കഴിഞ്ഞുവെന്ന് 354-ാമത് ഫൈറ്റര്‍ വിംഗിന്റെ കമാന്‍ഡര്‍ കേണല്‍ പോള്‍ ടൗണ്‍സെന്‍ഡ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു


ഐല്‍സണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ വിമാനത്തിന്റെ ലാന്‍ഡിംഗ് ഘട്ടത്തിലാണ് വിമാനം തകര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Advertisment