ഇമ്രാൻ ഖാന്റെ അടുത്ത സഹായിയും ഐഎസ്‌ഐ മുൻ മേധാവിയുമായ ഫൈസ് ഹമീദിന് 14 വർഷം തടവ് ശിക്ഷ

ദീര്‍ഘവും കര്‍ശനവുമായ നിയമനടപടികള്‍ക്ക് ശേഷം, എല്ലാ കുറ്റങ്ങളിലും ഫൈസ് ഹമീദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

New Update
Untitled

ഇസ്ലാമാബാദ്: ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് പാകിസ്ഥാന്റെ മുന്‍ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) മേധാവി ലെഫ്റ്റനന്റ് ജനറല്‍ (റിട്ട.) ഫൈസ് ഹമീദിന് 14 വര്‍ഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. 

Advertisment

രണ്ട് വര്‍ഷം മുമ്പ് വരെ, പാകിസ്ഥാനിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായും മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സൈനിക സഹായിയായും ഹമീദ് കണക്കാക്കപ്പെട്ടിരുന്നു.


പാകിസ്ഥാന്‍ ആര്‍മിയുടെ മാധ്യമ വിഭാഗമായ ഐഎസ്പിആറിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ വഴി പാകിസ്ഥാന്‍ ആര്‍മി ആക്ട് പ്രകാരം ഫൈസ് ഹമീദിനെ വിചാരണ ചെയ്തു. ഏകദേശം 15 മാസത്തോളം നടപടികള്‍ തുടര്‍ന്നു. 

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കുക, അധികാരവും സര്‍ക്കാര്‍ വിഭവങ്ങളും ദുരുപയോഗം ചെയ്യുക, കേസുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നിയമവിരുദ്ധമായി ഉപദ്രവിക്കുക എന്നിവ ഉള്‍പ്പെടുന്ന നാല് പ്രധാന കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഐഎസ്പിആര്‍ പറഞ്ഞു.


ദീര്‍ഘവും കര്‍ശനവുമായ നിയമനടപടികള്‍ക്ക് ശേഷം, എല്ലാ കുറ്റങ്ങളിലും ഫൈസ് ഹമീദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വ്യാഴാഴ്ച മുതല്‍ അദ്ദേഹത്തിന് 14 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. 


വിചാരണ വേളയില്‍ എല്ലാ നിയമപരമായ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ സൈന്യം വാദിക്കുന്നു. യോഗ്യതയുള്ള ഫോറത്തിന് മുമ്പാകെ അപ്പീല്‍ നല്‍കാനുള്ള അവകാശം ഫൈസ് ഹമീദിന് നിലനിര്‍ത്തിയിട്ടുണ്ടെന്നും സൈന്യം സ്ഥിരീകരിച്ചു.

Advertisment