New Update
/sathyam/media/media_files/2025/09/21/farewell-2025-09-21-16-12-28.jpg)
ഗാസ: ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളുടെ ചിത്രം 'വിടവാങ്ങല്‍ ചിത്രം' എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ട് ഹമാസ്.
Advertisment
ബന്ദികളാക്കപ്പെട്ട 47 പേരുടെ ചിത്രമാണ് ഹമാസ് പുറത്തുവിട്ടത്. 1986-ല്‍ പിടിക്കപ്പെട്ട ഇസ്രയേലി വ്യോമസേന ഉദ്യോഗസ്ഥനായ റോണ്‍ അരാദിന്റെ പേരാണ് ഹമാസ് എല്ലാ ബന്ദികള്‍ക്കും നല്‍കിയിരിക്കുന്നത്.
എല്ലാവര്‍ക്കും റോണിന്റെ പേരിനൊപ്പം നമ്പറും നല്‍കിയിട്ടുണ്ട്. 1986-ല്‍ സൈനിക നീക്കത്തിനിടെ ലെബനനില്‍ നിന്ന് കാണാതായ റോണിനെ തീവ്രവാദ ഗ്രൂപ്പായ അമല്‍ പിടികൂടി ഹിസ്ബുളളയ്ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്.