2030 ഫിഫ ലോകകപ്പിന് മുന്നോടിയായി തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി മെറോക്കോ; ആഗോള പ്രതിഷേധം ശക്തം

New Update
morocco

മൊറോക്കോ: ഫിഫ ലോകകപ്പ് 2030-ന്റെ സഹ ആതിഥേയത്വം വഹിക്കുന്ന മൊറോക്കോ തയ്യാറെടുപ്പിനിടെ തെരുവു നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതിനെതിരെ ആ​ഗോള തലത്തിൽ വിമർശമം ഉയർന്നിരുന്നു. 

Advertisment

ഇന്റർനാഷണൽ ആനിമൽ വെൽഫെയർ ആൻഡ് പ്രൊട്ടക്ഷൻ കോലിഷൻ (IAWPC) നടത്തിയ അന്വേഷണത്തിന്റെ ഭാ​ഗമായി ഓരോ വർഷവും ലക്ഷക്കണക്കിന് നായകളെ കൊല്ലുകയാണെന്നും, മൊത്തത്തിൽ മൂന്നു മില്യൺ നായകളെ വരെ കൊന്നൊടുക്കാൻ സാ​ദ്ധ്യതയുണ്ടെന്നും പറയുന്നു.

ഇതിനെ കൂട്ടക്കൊലയെന്നാണ് ഇന്റർനാഷണൽ ആനിമൽ വെൽഫെയർ ആൻഡ് പ്രൊട്ടക്ഷൻ കോലിഷൻ വിശേഷിപ്പിച്ചത്. എന്നാൽ മൊറോക്കോ അധികാരികൾ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചിരിക്കുകയാണ്. ഓസ്കാർ നാമനിർദ്ദേശം ലഭിച്ച നടൻ മാർക്ക് റുഫല്ലോയും അധികാരികളുടെ ഈ പ്രവർത്തിയെ വിമർശിച്ചു.

നായകളെ കയറും മറ്റും ഉപയോഗിച്ച് പിടികൂടി വാഹനങ്ങളിൽ കയറ്റി തടങ്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ചില നായകളെ വെടിവെച്ച് കൊല്ലുകയോ വിഷം കൊടുത്തു കൊല്ലുകയോ പട്ടിണിക്കിടുന്നതായുമൊക്കെ റിപ്പോർട്ട് ഉണ്ട്. വെളിച്ചമോ വായുസഞ്ചാരമോ ഇല്ലാത്ത ചെറിയ കുടിലുകളിൽ നായകളെ നിറച്ച് വയ്ക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

IAWPC സമർപ്പിച്ച 91 പേജുള്ള രേഖകളിൽ നായ്ക്കളെ ഇല്ലാതാക്കുന്ന ചിത്രങ്ങളും മറ്റ് രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അന്താരഷ്ട്ര മാധ്യമങ്ങൾ പറയുന്നു. വേൾഡ് കപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ വർഷംതോറും ഏകദേശം 3 ലക്ഷം മൃഗങ്ങളെ കൊന്നൊടുക്കിയിരുന്നുവെന്നും, പിന്നീട് ആ സംഖ്യ വർധിച്ചതായും ആരോപണമുണ്ട്.

Advertisment