യുഎൻ കാലാവസ്ഥ ഉച്ചകോടിക്കിടെ തീപിടിത്തം.13 പേർക്ക് പരിക്ക്. യുഎൻ സെക്രട്ടറി ജനറൽ അടക്കം നിരവധി പേരെ ഒഴിപ്പിച്ചു

രു പവലിയനിൽ നിന്ന് തീജ്വാലകൾ പൊട്ടിത്തെറിക്കുകയും കെട്ടിടത്തിന്റെ ചുമരുകളിലും മേൽക്കൂരയിലും നിരത്തിയിരുന്ന തുണികളിലേക്ക് തീ വേഗത്തിൽ പടരുകയും ചെയ്യുകയായിരുന്നു.

New Update
1511245-fire

ബെലെം: ബ്രസീലിലെ ബെലെമിൽ നടക്കുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിക്കിടെ തീപിടിത്തം. പ്രധാനവേദിക്കടുത്തുള്ള പവലിയന് സമീപമാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റ 13 പേർക്ക് ചികിത്സ ഉറപ്പാക്കി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

Advertisment

യുഎൻ സെക്രട്ടറി ജനറൽ ഉൾപ്പടെ ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഉച്ചഭക്ഷണ സമയത്തിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നത്. 

ഒരു പവലിയനിൽ നിന്ന് തീജ്വാലകൾ പൊട്ടിത്തെറിക്കുകയും കെട്ടിടത്തിന്റെ ചുമരുകളിലും മേൽക്കൂരയിലും നിരത്തിയിരുന്ന തുണികളിലേക്ക് തീ വേഗത്തിൽ പടരുകയും ചെയ്യുകയായിരുന്നു.

ഉടനടി തീ അണക്കുകയും ചെയ്തു. ആറ് മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെന്ന് പ്രാദേശിക അഗ്നിശമന സേന അറിയിച്ചു.

പുക ശ്വസിച്ചതിനെ തുടർന്ന് വേദിയിലുണ്ടായിരുന്ന പതിമൂന്ന് പേർക്ക് ചികിത്സ നൽകിയതായി സംഘാടകർ പറഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഉൾപ്പെടെ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ 20 ഓളം പേർ തീപിടിത്ത സ്ഥലത്ത് ഉണ്ടായിരുന്നു. അവരെയും സുരക്ഷിത മേഖലയിലേക്ക് മാറ്റി.

തീപിടിത്തത്തെത്തുടർന്ന് പരിഭ്രാന്തരായ പ്രതിനിധികൾ പുറത്തേക്കുള്ള വഴികളിലേക്ക് ഓടുകയായിരുന്നു. തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

Advertisment