കിഴക്കൻ സ്‌പെയിനില്‍ മിന്നല്‍ പ്രളയത്തില്‍ 64 മരണം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nmnmn ,

വലൻസിയ: കിഴക്കൻ സ്‌പെയിനിലെ വലൻസിയയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 64 മരണം. നിരവധി കെട്ടിടങ്ങള്‍ ഭാഗികമായി തകരുകയും വാഹനങ്ങള്‍ ഒഴുകിപോകുകയും ചെയ്തു.

Advertisment

ചൊവ്വാഴ്ച പെയ്ത മഴയില്‍ മലാഗ മുതല്‍ വലൻസിയ വരെ വ്യാപിച്ചുകിടക്കുന്ന തെക്ക്-കിഴക്കൻ സ്പെയിനിന്റെ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി.

കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ് ഇതേത്തുടർന്നുണ്ടായത്. രക്ഷാപ്രവർത്തകർ എത്തുന്നതും കാത്ത് പലരും രാത്രി കാറുകള്‍ക്ക് മുകളിലാണ് ചെലവഴിച്ചത്. നിരവധി ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി.

മലാഗക്ക് സമീപം 300 ഓളം പേരുമായി ഒരു അതിവേഗ ട്രെയിൻ പാളം തെറ്റി. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. വലൻസിയ നഗരത്തിനും മാഡ്രിഡിനും ഇടയിലുള്ള അതിവേഗ ട്രെയിൻ സർവീസ് തടസപ്പെട്ടു.





Advertisment