മാഡ്രിഡ്: സ്‌പെയിനിലെ മാഡ്രിഡില്‍ നിന്ന് യുറുഗ്വെയിലെ മോണ്ടെവീഡിയോയിലേക്ക് പുറപ്പെട്ട എയര്‍ യൂറോപ്പ വിമാനം ആകാശച്ചുഴിയില്‍ പെട്ടു. 40 യാത്രക്കാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് വിമാനം ബ്രസീലില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.
325 പേരുമായി പുറപ്പെട്ട എയര്‍ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. തുടര്‍ന്ന് വിമാനം വടക്കുകിഴക്കൻ ബ്രസീലിലെ നടാൽ വിമാനത്താവളത്തിലേക്ക് ലാന്‍ഡിംഗിന് പുറപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. നിലവില്‍ 11 പേര്‍ മാത്രമാണ് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.
മേയ് മാസത്തിൽ സിംഗപ്പൂർ എയർലൈൻസിൻ്റെ ബോയിംഗ് 777 വിമാനം ആകാശച്ചുഴിയില്‍ ആടിയുലഞ്ഞ് ഒരു യാത്രക്കാരന്‍ മരിച്ചിരുന്നു.ഇതിന് ഒരാഴ്ചയ്ക്ക് ശേഷം ദോഹയില്‍ നിന്ന് ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം സമാനമായ അപകടത്തില്‍പെട്ട് 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.