കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ ലൈറ്റ് തകരാറിനെ തുടർന്ന് എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു

പ്രാദേശിക സമയം വൈകുന്നേരം 5:30 ന് ആണ് പ്രശ്നം കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ടിഐഎ വക്താവ് റെഞ്ചി ഷെര്‍പ പറഞ്ഞു.

New Update
Untitled

കാഠ്മണ്ഡു:  നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും റണ്‍വേ ലൈറ്റുകളിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി വിമാനത്താവള അധികൃതര്‍ സ്ഥിരീകരിച്ചു. 

Advertisment

അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വീസുകളെ ഈ തടസ്സം ബാധിച്ചിട്ടുണ്ട്, ഇത് കാലതാമസത്തിനും റദ്ദാക്കലിനും കാരണമായി. വിമാനത്താവള അധികൃതര്‍ നിലവില്‍ പ്രശ്‌നം വിലയിരുത്തുകയും സാധാരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.


''റണ്‍വേയിലെ എയര്‍ഫീല്‍ഡ് ലൈറ്റിംഗ് സിസ്റ്റത്തില്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ കുറഞ്ഞത് അഞ്ച് വിമാനങ്ങളെങ്കിലും നിര്‍ത്തിവച്ചിരിക്കുന്നു. ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളെല്ലാം വൈകിയാണ് സര്‍വീസ് നടത്തുന്നത്.

പ്രാദേശിക സമയം വൈകുന്നേരം 5:30 ന് ആണ് പ്രശ്നം കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ടിഐഎ വക്താവ് റെഞ്ചി ഷെര്‍പ പറഞ്ഞു.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഐജിഐഎ) എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം 300 ഓളം വിമാനങ്ങള്‍ വൈകിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത്.

Advertisment