വാഷിംഗ്ടണ്‍: ടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ 43 മരണം സ്ഥിരീകരിച്ചു. ഇതില്‍ 15 പേര്‍ കുട്ടികളാണ്. വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയ 27 പെണ്‍കുട്ടികളെ കണ്ടെത്താനായിട്ടില്ല.
ടെക്സസ് ഡിവിഷന്‍ ഓഫ് എമര്‍ജന്‍സി മാനേജ്മെന്റ് മേധാവി നിം കിഡ് മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, മണിക്കൂറുകള്‍ കടന്നുപോകുമ്പോള്‍ കാണാതായവരെ കണ്ടെത്താനുള്ള സാധ്യത കുറയുകയാണ്. കാണാതായവര്‍ സുരക്ഷിതരായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പ്രത്യാശ പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച മഴയില്‍ 45 മിനിറ്റിനുള്ളില്‍ 26 അടി വെള്ളം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരവധി വീടുകളും വാഹനങ്ങളും പ്രളയത്തില്‍ ഒലിച്ചുപോയി. ഇതുവരെ 850 ഓളം പേര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.