സാന്റാ ഫേ: ന്യൂ മെക്സിക്കോയിലെ റുയിഡൊസോയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വീടുകള്‍ ഒലിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഇതുവരെ മിന്നല്‍ പ്രളയത്തില്‍ ആളുകള്‍ക്ക് വലിയ അപകടമൊന്നും ഉണ്ടായിട്ടില്ല. സുരക്ഷയ്ക്കായി ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ ന്യൂ മെക്സിക്കോ സെനറ്റര്‍ മാര്‍ട്ടിന്‍ ഹെയ്ന്റിച്ച് ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അല്‍ബുക്കര്‍കിലെ ദേശീയ കാലാവസ്ഥാ സര്‍വീസ് അപകടകരമായ സാഹചര്യമാണെന്ന് മുന്നറിയിപ്പ് നല്‍കി, പ്രളയജലത്തില്‍ വൈദ്യുത പ്രവാഹമുണ്ടായതിനാല്‍ വാഹനങ്ങള്‍ ജലത്തിലൂടെ ഓടിക്കരുതെന്നും നിര്‍ദേശിച്ചു. റിയോ റുയിഡോസോ നദിയിലെ ജലനിരപ്പ് അരമണിക്കൂറിനുള്ളില്‍ 20 അടിയായി ഉയര്‍ന്നു.