Advertisment

പ്രളയം: വടക്കന്‍ തായ്ലന്‍ഡിലെ ലാംഫുനില്‍ 125 വളര്‍ത്തു മുതലകളെ കര്‍ഷകന്‍ കൊന്നു

New Update
gvghyguhi

ബാങ്കോക്ക്: സ്വന്തം ഫാമില്‍ വളര്‍ത്തിയിരുന്ന 125 മുതലകളെ കൊലപ്പെടുത്താന്‍ കര്‍ഷകന്‍ നിര്‍ബന്ധിതനായി. വടക്കന്‍ തായ്ലന്‍ഡിലെ ലാംഫുനില്‍ മുതല ഫാം ഉടമസ്ഥനായ എന്‍. ഖുംകഡാണ് ഫാമിലെ മുതലകളെ കൂട്ടമായി കൊന്നൊടുക്കിയത്.

ഈ മേഖലയിലാകെ പ്രളയമുണ്ടായ സാഹചര്യത്തില്‍ മുതലകള്‍ ഫാമില്‍ നിന്ന് രക്ഷപ്പെടുകയും പുറത്തുള്ള ആളുകള്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നത് തടയാനുമാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് ഖുംകഡ് പറയുന്നു. ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴ, മുതലവളര്‍ത്തു കേന്ദ്രത്തിന്റെ ഭിത്തികള്‍ തകര്‍ത്തിരുന്നു.

മൂന്നു മീറ്ററോളം നീളംവരുന്ന 125 മുതലകളെയാണ് കൊലപ്പെടുത്തിയത്. ഇതു തന്റെ ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ തീരുമാനമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Advertisment