ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 303 മരണം; 279 പേരെ കാണാതായി

അസെയില്‍ 47 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്, 51 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നും ബി.എന്‍.പി.ബി. മേധാവി സുഹര്യന്തോ പത്രസമ്മേളനത്തില്‍ പറഞ്ഞു.

New Update
Untitled

ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ സുമാത്രന്‍ മേഖലയിലെ മൂന്ന് പ്രവിശ്യകളെ ബാധിച്ച വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 303 പേര്‍ മരിക്കുകയും 279 പേരെ കാണാതാവുകയും ചെയ്തതായി രാജ്യത്തെ ദേശീയ ദുരന്ത നിവാരണ ഏജന്‍സി (ബി.എന്‍.പി.ബി.) അറിയിച്ചു.

Advertisment

കനത്ത മണ്‍സൂണ്‍ മഴയെത്തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു, നിരവധി പ്രദേശങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടതിനാല്‍ താമസക്കാര്‍ ഒറ്റപ്പെട്ട നിലയിലാണ്.


നോര്‍ത്ത് സുമാത്രയിലാണ് ഏറ്റവും കൂടുതല്‍ ആളപായമുണ്ടായത്, ഇവിടെ 166 മരണങ്ങളും 143 പേരെ കാണാതാവുകയും ചെയ്തു. പടിഞ്ഞാറന്‍ സുമാത്രയില്‍ 90 പേര്‍ മരിച്ചതായി സ്ഥിരീകരിക്കുകയും 85 പേരെ കാണാതാവുകയും ചെയ്തു.

അസെയില്‍ 47 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്, 51 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നും ബി.എന്‍.പി.ബി. മേധാവി സുഹര്യന്തോ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Advertisment