/sathyam/media/media_files/mf3unkDt2os5BbeDf4jK.jpg)
ലിമ: പെറുവിൽ ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരം മരിച്ചു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
പെറുവിയൻ നഗരമായ ഹുവാങ്കയോയിൽ രണ്ട് പ്രാദേശിക ടീമുകളായ യുവൻ്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം നടന്നത്.
🚨🇵🇪LIGHTNING STRIKES SOCCER MATCH IN PERU
— Mario Nawfal (@MarioNawfal) November 4, 2024
Jose Hugo de la Cruz Meza, 39, was killed instantly, and 5 players were injured during a regional tournament in Chilca.
Goalkeeper Juan Chocca Llacta, 40, also received a direct strike and was rushed to hospital in a taxi with serious… pic.twitter.com/7zdnwAoc8c
മത്സരത്തിനിടെ ജോസ് ഹുഗ ഡി ലാ ക്രൂസ് മെസ (39) എന്ന താരം ഇടിമിന്നലേറ്റ് വീണു. ഗുരുതരമായി പൊള്ളലേറ്റ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടാതെ, ഗോൾകീപ്പർ ജുവാൻ ചോക്ക ലാക്റ്റയ്ക്കും (40) ഗുരുതരമായി പൊള്ളലേറ്റു.
ഇടിമിന്നല്‍ സമയത്ത് മറ്റ് താരങ്ങളും ഗ്രൗണ്ടിലേക്ക് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇവര്‍ക്ക് കാര്യമായ പരിക്കുകളില്ല. ഡി ലാ ക്രൂസ് കളിക്കുമ്പോൾ ഒരു മെറ്റൽ ബ്രേസ്‌ലെറ്റ് ധരിച്ചിരുന്നു. ഇതാകാം അദ്ദേഹത്തിന് മിന്നലേക്കാന്‍ കാരണമെന്ന് കരുതുന്നു.