ഈസ്റ്റ് ടിമോറിൽ  ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം, ചരിത്രമായി ജനസംഖ്യയുടെ പകുതിയോളം പേർ പങ്കെടുത്ത കുർബാന

കുർബാനയുടെ സമാപനത്തിൽ, സ്പാനിഷ് ഭാഷയിൽ പാപ്പാ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
east timore

Francis marpapa

ഈസ്റ്റ് ടിമോർ:ഏഷ്യൻ രാജ്യമായ ഈസ്റ്റ് ടിമോറിൽ  ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം. തലസ്ഥാനമായ ദിലിയിലെ തെരുവുകളിൽ ചൊവ്വാഴ്ച മാർപ്പാപ്പയെ കാണാൻ പ്രായഭേദമെന്യയുള്ള ജനക്കൂട്ടം അണിനിരന്നിരുന്നു. ജനസംഖ്യയുടെ പകുതിയോളം പേർ കുർബാനയിൽ പങ്കെടുത്തു.  

Advertisment

മാർപ്പാപ്പയുടെ കുർബാനയിൽ 600,000 പേർ തടിച്ചുകൂടിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,"വിവ പാപ്പാ ഫ്രാൻസെസ്‌കോ" എന്ന് നിലവിളിച്ചുകൊണ്ട് പാർക്കിൽ ശാരീരിക വൈകല്യമുള്ള ആളുകൾ വരെ  എത്തിയിരുന്നു., ഒരു സംഘം അദ്ദേഹത്തിനു വേണ്ടി പരമ്പരാഗതവും സാംസ്കാരികവുമായ നൃത്തം അവതരിപ്പിച്ചു. കുർബാന സമയത്ത് പ്രാദേശിക ഭാഷകളിൽ ചൊല്ലുകയും ചെയ്തു.

കുർബാനയുടെ സമാപനത്തിൽ, സ്പാനിഷ് ഭാഷയിൽ പാപ്പാ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു, ഒരു പുരോഹിതൻ തിമോറീസിലേക്ക് വിവർത്തനം ചെയ്തു. തൻ്റെ പ്രസംഗ വേളയിൽ, കിഴക്കൻ തിമോറിലെ ധാരാളം കുട്ടികളെ അദ്ദേഹം അനു​ഗ്രഹിക്കുകയും ചെയ്തു.

ഫ്രാൻസിസ് മാർപാപ്പ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നത് ഇതാദ്യമല്ല. ഇന്തോനേഷ്യയിൽ അദ്ദേഹം വലിയ കുടുംബങ്ങളുള്ള രാജ്യത്തെ അനു​ഗ്രഹിക്കുകയും  ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിലെ ജനതിരക്കുമായി താരതമ്യം ചെയ്യുകയും ചെയ്തു. കുർബാനയ്ക്ക് ശേഷം, തിമോറീസ് ഗായിക മരിയ വിക്റ്റോറിയ ഡാ കോസ്റ്റ ബോർജസ് - "മാർവി"  സ്റ്റേജിൽ അവതരിപ്പിച്ചു. 

തൻ്റെ പ്രസംഗത്തിൽ രാഷ്ട്രീയ അധികാരികളോടായി എല്ലാ യുവജനങ്ങൾക്കും ആരോഗ്യകരവും സമാധാനപൂർണവുമായ ഒരു ബാല്യകാലം ഉറപ്പുനൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ടിമോർ ലെസ്റ്റെ എന്ന് അറിയപ്പെടുന്ന ഈസ്റ്റ് ടിമോർ. കേവലം 1.3 ദശലക്ഷം ആളുകളുള്ള രാജ്യം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കത്തോലിക്കാ രാജ്യമാണ്, ജനസംഖ്യയുടെ 97% കത്തോലിക്കരാണ് , ഇത് വത്തിക്കാന് ശേഷം കത്തോലിക്കാ വിഭാ​ഗം ഉള്ള രാജ്യമാണ്. 1989-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇന്തോനേഷ്യയുടെ അധീനതയിലുള്ള പ്രദേശത്ത് എത്തിയപ്പോഴാണ് ദിലിയിലെ അവസാനത്തെ മാർപ്പാപ്പ സന്ദർശനം

Advertisment