സിറിയയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണം. രാഷ്ട്രീയ പരിഹാരത്തില്‍ ഉടന്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷ: ഫ്രാന്‍സിസ് മാര്‍പാപ്പ

സിറിയയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
pope francis

സിറിയ: സിറിയയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വ്യത്യസ്ത മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെയും പരസ്പര ബഹുമാനത്തോടെയും വര്‍ത്തിക്കണം. 

Advertisment

രാഷ്ട്രീയ പരിഹാരത്തില്‍ പ്രതീക്ഷ


കൂടുതല്‍ സംഘര്‍ഷങ്ങളും ഭിന്നതകളും ഇല്ലാതെ രാജ്യത്തിന്റെ സ്ഥിരതയും ഐക്യവും ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പരിഹാരത്തില്‍ ഉടന്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.


വര്‍ഷങ്ങളായി വിവിധ ഘട്ടങ്ങളില്‍ സിറിയന്‍ സംഘര്‍ഷത്തിലെ നാശനഷ്ടങ്ങളെ അദ്ദേഹം അപലപിച്ചിട്ടുണ്ട്. 2016ല്‍ രാജ്യത്തെ വത്തിക്കാന്‍ സ്ഥാനപതിയെ സഭയിലെ രണ്ടാമത്തെ ഉയര്‍ന്ന പദവിയുള്ള കര്‍ദ്ദിനാള്‍ ആക്കാനുള്ള അസാധാരണ നടപടി അദ്ദേഹം സ്വീകരിച്ചിരുന്നു.

Advertisment