ഫ്രഞ്ച് സര്‍ക്കാര്‍ താഴെ വീണു. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റോ പുറത്തായി

ഫ്രാന്‍സിന്റെ കടബാധ്യതയ്ക്കു പരിഹാരം കാണാനുള്ള 4400 കോടി യൂറോയുടെ ചെലവുചുരുക്കല്‍ പദ്ധതിയാണ് ബെയ്‌റോവിന് വിനയായത്

New Update
Untitled

പാരീസ്: ഫ്രാന്‍സില്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്‌റോ പുറത്തായി. ഇതോടെ ഫ്രഞ്ച് സര്‍ക്കാര്‍ താഴെ വീണു. 194 എംപിമാര്‍ അനുകൂലിച്ചപ്പോള്‍ 364 വോട്ടുകള്‍ എതിരായി.


Advertisment

ഇടതും വലതും പാര്‍ലമെന്റംഗങ്ങള്‍ ഫ്രാങ്കോയിസ് ബെയ്‌റൂവിനെതിരെ വോട്ട് ചെയ്തു. ഫ്രാന്‍സിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ബെയ്‌റൂവിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.


ഫ്രാന്‍സിന്റെ കടബാധ്യതയ്ക്കു പരിഹാരം കാണാനുള്ള 4400 കോടി യൂറോയുടെ ചെലവുചുരുക്കല്‍ പദ്ധതിയാണ് ബെയ്‌റോവിന് വിനയായത്. ഒമ്പത് മാസത്തിനിടെ ഫ്രാന്‍സില്‍ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് രണ്ടാം തവണയാണ്. 

Advertisment