തട്ടിപ്പും മനുഷ്യക്കടത്തും രൂക്ഷമായി; ഇന്ത്യക്കാർക്കുള്ള ഫ്രീ വിസ റദ്ദാക്കി ഇറാൻ

New Update
Iran-Free-Visa

ടെഹ്‌റാൻ: നവംബർ 22 മുതൽ ഇന്ത്യക്കാർക്കുള്ള ഫ്രീ വിസ റദ്ദാക്കാൻ തീരുമാനിച്ച് ഇറാൻ. തട്ടിപ്പ്, മനുഷ്യക്കടത്ത് കേസുകൾ വർദ്ധിച്ചതിനെത്തുടർന്നാണ് ടെഹ്‌റാൻ വിസ സൗകര്യം താൽക്കാലികമായി നിർത്തിവച്ചത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2024 ഫെബ്രുവരിയിലാണ് ഇറാൻ ഇന്ത്യക്കാർക്ക് വിസ ഇളവ് ഏർപ്പെടുത്തിയിത്.

Advertisment

ഇസ്ഫഹാൻ, ഷിറാസ് തുടങ്ങിയ പൈതൃക നഗരങ്ങൾ, ക്വോം, മഷ്ഹാദ് പോലുള്ള തീർത്ഥാടന കേന്ദ്രങ്ങൾ, മരുഭൂമിയിലെ പ്രകൃതിദൃശ്യങ്ങൾ, പുരാതന സിൽക്ക് റോഡ് റൂട്ടുകൾ എന്നിവ ഇന്ത്യക്കാരെ ഇറാനിലേക്ക് ആകർഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ലഭ്യമായ വിസ ഇളവ് സൗകര്യം മുതലെടുത്ത് ആളുകളെ തൊ‍ഴിൽ വാഗ്ദാനം ചെയ്ത് ഇറാനിലേക്ക് എത്താൻ പ്രേരിപ്പിക്കുകയുണ്ടായി. ഇറാനിൽ എത്തിയപ്പോൾ, അവരിൽ പലരെയും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇറാനിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കർശന ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

Advertisment