ബ്രസീല്‍: യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയപ്പോഴാണ് ഇരുവരും പരസ്പരം കണ്ടത്.'അദ്ദേഹത്തെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്' എന്ന അടിക്കുറിപ്പോടെയാണ് ബൈഡനോടൊപ്പമുള്ള ചിത്രം നരേന്ദ്രമോദി പങ്കുവച്ചിരിക്കുന്നത്.
ബ്രസീലിലെ റിയോ ഡി ജനേറിയോയിലാണ് ഉച്ചകോടി നടക്കുന്നത്. നിരവധി ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ബ്രസീലിലെത്തിയ മോദി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം നേരത്തെ പങ്കുവച്ചിരുന്നു. ബ്രസീലിയന്‍ പ്രസിഡന്റ് ലുലയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും നന്ദിയര്‍പ്പിക്കുകയും ചെയ്തു.