/sathyam/media/media_files/2025/09/23/untitled-2025-09-23-11-58-49.jpg)
യുകെ: ജൂലൈയില്‍ നടക്കുന്ന ഗ്ലാസ്റ്റണ്‍ബറി ഫെസ്റ്റിവലില്‍ നിന്ന് പലസ്തീന്‍ അനുകൂല ഐറിഷ് റാപ്പ് ബാന്‍ഡായ നീകാപ്പിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കത്തില്‍ ഒപ്പിട്ടതിന് പിന്നാലെ ബ്രിട്ടീഷ് പോപ്പ് താരം ദുവ ലിപ തന്റെ ഏജന്റിനെ പുറത്താക്കിയതായി റിപ്പോര്‍ട്ട്.
ഫെസ്റ്റിവലിന് മുന്നോടിയായി, നിരവധി സംഗീത വ്യവസായ പ്രൊഫഷണലുകളും കലാകാരന്മാരും ഫെസ്റ്റിവല്‍ സ്ഥാപകനായ മൈക്കല്‍ ഈവിസിന് അയച്ച ഒരു സ്വകാര്യ കത്തില്‍ ഒപ്പിട്ടിരുന്നു. ഈ കത്ത് ചോര്‍ന്നിരുന്നു.
കത്തില്‍ ഒപ്പിട്ടവരില്‍ ഡുവ ലിപയുടെ ഏജന്റ് ഡേവിഡ് ലെവിയും ഉള്‍പ്പെടുന്നു. ലെവിയെ പിരിച്ചുവിടാനുള്ള തീരുമാനം, അവരുടെ മുന്‍ ഏജന്റുമായി 'യോജിക്കാത്ത' പലസ്തീന്‍ അനുകൂല നിലപാടില്‍ നിന്നാണ് ഉണ്ടായതെന്ന് സംഗീത വ്യവസായ സ്രോതസ്സിനെ ഉദ്ധരിച്ച് ദി മെയില്‍ ഓണ്‍ സണ്‍ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തെയും പലസ്തീനികള്‍ നേരിടുന്ന ക്രൂരമായ പെരുമാറ്റത്തെയും പിന്തുണയ്ക്കുന്നയാളായിട്ടാണ് അവര്‍ അദ്ദേഹത്തെ കാണുന്നത്, അദ്ദേഹം ഒപ്പിട്ട് മൈക്കല്‍ ഇവിസിന് അയച്ച കത്തിലൂടെ ഇത് വളരെ വ്യക്തമായി മനസ്സിലായെന്ന് പേര് വെളിപ്പെടുത്താത്ത സ്രോതസ്സ് ദി മെയിലിനോട് പറഞ്ഞു.
ലെബനന്‍ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയെയും പലസ്തീന്‍ ഗ്രൂപ്പായ ഹമാസിനെയും പിന്തുണച്ചുവെന്ന ആരോപണങ്ങളില്‍ നിന്നുള്ള പ്രത്യാഘാതങ്ങള്‍ നീകാപ്പ് കൈകാര്യം ചെയ്തുവരികയാണ്.